04:37pm 17 April 2026
NEWS
ഞാൻ വട്ടപൂജ്യമെന്ന് പത്തുവർഷമായി കേട്ടുകൊണ്ടിരിക്കുകയാണ്; കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ സുധാകരനെ തള്ളാതെ കെ സി വേണു​ഗോപാൽ
16/04/2026  11:41 AM IST
nila
ഞാൻ വട്ടപൂജ്യമെന്ന് പത്തുവർഷമായി കേട്ടുകൊണ്ടിരിക്കുകയാണ്; കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ  കെ സുധാകരനെ തള്ളാതെ കെ സി വേണു​ഗോപാൽ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. മുതിർന്ന നേതാവായ കെ സുധാകരന്റെ പ്രസ്താവനയെ തള്ളാൻ കെ സി വേണു​ഗോപാൽ തയ്യാറായില്ല. മുഖ്യമന്ത്രി പദവി സംബന്ധിച്ച വിവാദങ്ങൾ എല്ലാ നേതാക്കളും ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.  ഓരോ നേതാവിനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, മുഖ്യമന്ത്രിസ്ഥാനം പോലുള്ള വിഷയങ്ങൾ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടതല്ലെന്ന് ചൂണ്ടിക്കാട്ടി. “ആരായാലും ഇതേ നിലപാടാണ്,” എന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.

മണ്ഡല പുനർനിണയവുമായി ബന്ധപ്പെട്ട് രാജ്യം അഭിമുഖീകിരക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും കോൺഗ്രസിനുള്ളിലെ പ്രശ്നം ചോദിക്കുന്നത് എന്തിനെന്നും കെ.സി. വേണുഗോപാൽ ക്ഷുഭിതനായി ചോദിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന വിഷയമാണ്. ഈരാജ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഞാൻ തൽപ്പരനല്ല. സാമൂഹിക മാധ്യമങ്ങളിലെ പോസിറ്റീവോ നെഗറ്റീവോ ചർച്ചകളിലല്ല കാര്യം. നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കുക. കോൺഗ്രസിന് ലീഡർഷിപ്പുണ്ടാകും. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്, നേതാക്കന്മാരുണ്ട്, എല്ലാവരും കൂടിയാലോചിച്ച് തീരുമാനിക്കും.

ചില മാധ്യമങ്ങളൊക്കെ എന്നെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്തത് ഞാൻ വട്ടപ്പൂജ്യമാണെന്ന്. പൂജ്യമായിക്കോട്ടെ, കഴിഞ്ഞ പത്തുവർഷമായി ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. ഈ വിമർശനമൊക്കെ. അവരാണ് തീരുമാനിക്കുന്നതെങ്കിൽ അവര് തീരുമാനിക്കട്ടെ. വെയിറ്റ് ഫോർ ദ റിസൾട്ട്. എല്ലാവരും പാർട്ടിക്കാരാണ്. നേതാക്കന്മാരെല്ലാം യോജിച്ച് പ്രവർത്തിക്കുന്നവരാണ്. ആ യോജിപ്പ് ഇപ്പോഴും ഉണ്ട്. കേരളത്തിലെ കോൺഗ്രസിൽ വലിയ ഉരുൾ പൊട്ടലുണ്ടാകും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞുകൊണ്ടിരുന്നത്. സ്ഥാനാർഥി നിർണയം കഴിഞ്ഞാൽ ഭയങ്ക കലാപം ഉണ്ടാകും എന്ന് പറഞ്ഞു, ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ സ്മൂത്തായി കാര്യങ്ങൾ നടക്കും. മുഖ്യമന്ത്രിയെ പാർട്ടി കൂടിയാലോചിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനിക്കും- കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img